Asianet News MalayalamAsianet News Malayalam

കെ സുരേന്ദ്രനെതിരായ കേസ്: സർക്കാരിന്റെ നടപടി മനുഷ്യാവകാശ ലംഘനമെന്ന് കേന്ദ്രസംഘം

ശബരിമലയിൽ 52 കാരിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ.സുരേന്ദ്രനെ ബിജെപി കേന്ദ്ര സംഘം തിരുവനന്തപുരം സെന്‍ട്രൽ ജയിലിലെത്തി കണ്ടു. 

central bjp leaders alleges [political conspiracy in k surendrans arrest
Author
Thiruvananthapuram, First Published Dec 3, 2018, 11:44 AM IST

തിരുവനന്തപുരം: ശബരിമലയിൽ 52 കാരിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ.സുരേന്ദ്രനെ ബിജെപി കേന്ദ്ര സംഘം തിരുവനന്തപുരം സെന്‍ട്രൽ ജയിലിലെത്തി കണ്ടു. രാഷ്ട്രീയ തടവുകാരോട് കാട്ടേണ്ട മര്യാദ സർക്കാർ കാണിക്കുന്നില്ലെന്നും ബിജെപി നേതാക്കളോടും പ്രവർത്തകരോടും കാട്ടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നേതാക്കൾ പറഞ്ഞു. സുരേന്ദ്രനെ കേസുകളിൽപ്പെടുത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രഹ്ലാദ് ജോഷി എം.പി.പറഞ്ഞു. അതേസമയം അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും വിശദമാക്കി സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് 1.45 ന് പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios