ആചാരങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുന്നുവെന്നും അദ്ദേഹം എച്ച്.ടി ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവെ അഭിപ്രായപ്പെട്ടു
ദില്ലി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്.
കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കുന്നതാണ് പുരോഗമനപരമെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഭരണഘടനയുടെ 14,21 അനുച്ഛേദങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ഒരേപോലെ ബാധകമാക്കണം.
എന്നാല്‍ സംഭവിക്കുന്നത് അങ്ങനെയല്ല. ആചാരങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുന്നുവെന്നും അദ്ദേഹം എച്ച്.ടി ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവെ അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവര്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു.
സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
