ദില്ലി: ആധാറിനെതിരെ സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ നിരീക്ഷിക്കാനുള്ള പദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്താമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആണ് ഈ ഉറപ്പ് നൽകിയത്. 

ആധാറുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ സമൂഹ മാധ്യമ ഹബ്ബ് രൂപീകരിക്കാനുള്ള കേന്ദ്ര നീക്കം ചോദ്യം ചെയ്ത് തൃണമൂൽ നേതാവ് മൊഹുവ മൊയ്ത്രയാണ് സുപ്രീംകോടതിയിലെത്തിയത്. 

മൊയ്‌ത്രയുടെ നിർദ്ദേശങ്ങൾ കൂടി ഇക്കാര്യത്തിൽ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ അറ്റോർണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു