തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലയളവ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നിരോധനം 45 ദിവസത്തില്‍ നിന്ന് 61 ദിവസമായി ഉയര്‍ത്തണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കാവില്ലെന്ന് സംസ്ഥാനം അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് മത്സ്യ മേഖലയിലെ സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.