ധനസഹായം പ്രഖ്യാപിച്ച കമ്പനികള്‍ കേരള ഹൗസിലെ റെസിഡന്‍റ് കമ്മീഷണര്‍ക്ക് സഹായം കൈമാറാനുള്ള ചടങ്ങില്‍ തായ്‍ലന്‍റ് അംബാസിഡറെയും വിളിച്ചു. എന്നാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പിനികളായാലും ചടങ്ങില്‍ അംബാസിഡര്‍ പങ്കെടുക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ഉപദേശിക്കുകയായിരുന്നു. ഈ ഉപദേശം വ്യക്തമാക്കുന്ന കത്താണ് അംബാസിഡര്‍ പുറത്തുവിട്ടിരിക്കുന്നത്.
ബാങ്കോക്ക്:പ്രളയദുതിതാശ്വാസ സഹായം നല്‍കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ വിലക്കെന്ന് തായ്‍ലന്‍റ് അംബാസഡർ. തന്നോട് പങ്കെടുക്കരുതെന്ന് കേന്ദ്രസർക്കാർ ഉപദേശിച്ചെന്ന് അംബാസഡർ വ്യക്തമാക്കി. തായ് കമ്പനികൾക്കയച്ച കത്തിലാണ് ഈ വെളിപ്പെടുത്തൽ. ദുരിതാശ്വാസ സഹായം നല്‍കാന്‍ തായ്‍ലന്‍റ് തയ്യാറാണെന്ന് അംബാസിഡര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിദേശ ധനസഹായം സ്വീകരിക്കില്ലെന്നാണ് ഇന്ത്യ അംബാസിഡറോട് പറഞ്ഞത്.
തുടര്‍ന്ന് സഹായം നല്‍കാന്‍ ഇന്ത്യയിലെ തായ് കമ്പനികളോട് അംബാസിഡന്‍ ആവശ്യപ്പെടുകയായിരുന്നു. ധനസഹായം പ്രഖ്യാപിച്ച കമ്പനികള്‍ കേരള ഹൗസിലെ റെസിഡന്‍റ് കമ്മീഷണര്‍ക്ക് സഹായം കൈമാറാനുള്ള ചടങ്ങില്‍ തായ്‍ലന്‍റ് അംബാസിഡറെയും വിളിച്ചു. എന്നാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പിനികളായാലും ചടങ്ങില്‍ അംബാസിഡര്‍ പങ്കെടുക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ഉപദേശിക്കുകയായിരുന്നു. ഈ ഉപദേശം വ്യക്തമാക്കുന്ന കത്താണ് അംബാസിഡര്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്പിനികളുടെ ക്ഷണം താന്‍ സ്വീകരിക്കുന്നില്ലെന്നും കത്തിലുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് അംബാസിഡറിന്‍റെ ഈ കത്ത് ശശി തരൂരും ട്വീറ്റ് ചെയ്തിട്ടുണ്ട്.
