‘നീറ്റ്’ നടപ്പാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ രംഗതെത്തിയിരുന്നു. നീറ്റ് സംബന്ധിച്ച് അഭിപ്രായം ആരായാന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയതിന് ശേഷമാണ് നീറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം ഈ വര്‍ഷം മുതല്‍ നടപ്പാക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമെ ഈ വര്‍ഷം മെഡിക്കല്‍ ദന്തല്‍ പ്രവേശനം നടത്താന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ഓര്‍ഡിനന്‍സിന് പകരം പ്രത്യേക ഉത്തരവ് കേന്ദ്രം ഇറക്കിയേക്കും എന്നും അഭ്യൂഹം ഉയര്‍ന്നിരുന്നു. ഭാഷ, സിലബസ് എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പരാതി രഹിതമായി അടുത്ത വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. നീറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം ഈ വര്‍ഷം നടപ്പാക്കാതിരിക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയെങ്കിലും സുപ്രീംകോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെട്ടേക്കാം. ഓര്‍ഡിനന്‍സിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാവാളും രംഗത്തെത്തി കഴിഞ്ഞു.
