ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിൽ  പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ ഇന്ന് പ്രതിപക്ഷ നേതാക്കളെ കാണും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് പ്രതിപക്ഷ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. . എന്നാൽ ചർച്ച സംബന്ധിച്ച് തീരുമാനമായില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ എത്താമെന്നുള്ള നിർദ്ദേശം സർക്കാർ മുന്നോട്ടു വയ്ക്കും. ഒപ്പം ചർച്ചയിൽ ഇടപെട്ട് പ്രധാനമന്ത്രി സംസാരിക്കണം എന്നയാവശ്യവും പരിഗണിക്കും. എന്നാൽ അടിയന്തര പ്രമേയത്തിൻമേൽ ചർച്ച വേണം എന്ന നിലപാടിൽ പ്രതിപക്ഷ ഉറച്ചു നില്ക്കാനാണ് സാധ്യത.