ന്യൂ‍ഡല്‍ഹി: കേന്ദ്ര സബ്സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം. സർക്കാർ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരാൾക്ക് ഒരിക്കൽ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂടുതല്‍ ആളുകൾക്ക് ഹജ്ജ് യാത്രയ്ക്ക് ഇത് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് യാത്രയ്ക്കായി അടുത്ത വർഷം മുതല്‍ കപ്പല്‍ സർവ്വീസ് പുനരാരംഭിക്കും . ആദ്യ സർവ്വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് . പിന്നീട് കൊച്ചി ഉൾപ്പെടെയുള്ള തുറമുഖങ്ങളില്‍ നിന്ന് കപ്പല്‍ സർവ്വീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.