പ്രാഥമിക സഹകരണ സംഘങ്ങൾ ജില്ലാ ബാങ്കുകളുടെ കീഴിലും ജില്ലാ ബാങ്കുകൾ സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്കുകൾക്ക് കീഴിലുമാണ് പ്രവർ‍ത്തിക്കുന്നത്. എന്നാൽ ജില്ലാ ബാങ്കുകൾ അവരുടെ നിക്ഷപവും മറ്റും ഏതെങ്കിലും പൊതുമേഖലാ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

ഇത് പിടിവളളിയാക്കി സഹകരണബാങ്കുകളെ നിയന്ത്രണത്തിലാക്കാനും നിക്ഷേപങ്ങൾക്ക് കടിഞ്ഞാണിടാനുമാണ് കേന്ദ്ര സ‍ക്കാരിന്‍റെ ആലോചന. സഹകരണ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്പോൾ അവ‍ർക്ക് ബന്ധവും നിക്ഷേപവുമുളള പൊതുമേഖലാ ബാങ്കിന്‍റെ ചെക്ക് നൽകണമെന്ന് വ്യവസ്ഥ കൊണ്ടുവരാനാണ് നീക്കം.

നിക്ഷേപകർക്ക് ഈ ചെക്ക് തങ്ങളുടെ അക്കൗണ്ടിലൂടെ മാറിയെടുക്കാം. അതുവഴി കളളപ്പണം നിക്ഷേപം പിടികൂടാമെന്നും കൃത്യമായി നികുതി ഈടാക്കാമെന്നുമാണ് കണക്കൂകൂട്ടൽ. നിക്ഷേപകരുടെ കെ വൈ സി വിശദാംശങ്ങളും പാൻ നന്പരും ഇതുവഴി ലഭിക്കുകയും ചെയ്യും.