വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ദില്ലി: നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കേരളത്തിന് എല്ലാപിന്തുണയും നല്‍കുന്നുണ്ടെന്നും ജെ.പി നദ്ദ പറഞ്ഞു. എന്നാല്‍ വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മരിച്ച പത്ത് പേരുള്‍പ്പടെ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഗൗരവതരമായ സാഹചര്യം ലോകാരോഗ്യ സംഘടനയെ സർക്കാർ അറിയിച്ചു, കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ വൈറസ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.