കാസര്‍കോട്‍: കേരള കേന്ദ്ര സർവകലാശാലയിൽ അധ്യാപകനെതിരെ പ്രതികാര നടപടി.നിസാരകുറ്റത്തിന് ദളിത് ഗവേഷക വിദ്യാർഥിക്കെതിരെ കേസെടുത്ത് ജയിലിലടച്ചതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട അധ്യാപകനെ വകുപ്പ് അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റ് അധ്യക്ഷൻ ഡോ. പ്രസാദ് പന്ന്യനെയാണ് തൽസ്ഥാനത്തു നിന്നും നീക്കിയത്. ലിംഗുസ്റ്റിക്സ് വിഭാഗം ഗവേഷക വിദ്യാർത്ഥിയും ഹൈദരാബാദ് സർവകാലശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സഹപാഠിയുമായ ജി നാഗരാജുവിനെ നേരത്തെ സർവകലാശാലയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഹോസ്റ്റലിലെ അഗ്നിശമന ഉപകരണത്തിന്റെ ഗ്ലാസ് പൊട്ടിച്ചതിനായിരുന്നു നടപടി. 200 രൂപ മാത്രം വിലവരുന്ന ഗ്ലാസ് പൊട്ടിച്ചതിന് ഇത്ര കടുത്ത ശിക്ഷ നല്കിയതിനെ വിമർശിച്ചാണ് പ്രസാദ് പന്ന്യൻ ഫേസ്ബുക് പോസ്റ്റ് ഇട്ടത്. 

കഴിഞ്ഞ മാസം ഇട്ട പോസ്റ് സർവകലാശാല ചട്ടത്തിന് എതിരാണെന്ന് കാണിച്ചാണ് സസ്‌പെൻഷൻ നടപടി. പ്രസാദ് പന്ന്യനെതിരെ അന്വേഷണം നടത്തുമെന്നും ഉത്തരവിൽ ഉണ്ട്. നടപടി സര്വകലാശാല അധികൃതരുടെ പ്രതികാര നടപടി ആണെന്നാണ് വിമർശനം.