രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗണ്ഡ് എന്നിവിടങ്ങളിൽ ബിജെപി ജയം ഉറപ്പിച്ചിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. മിസ്സോറാമിലും തെലങ്കാനയിലും ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ വിജയിക്കാൻ സാധിക്കൂ
ദില്ലി: അടുത്ത തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. മധ്യപ്രദേശ്. ചത്തീസ്ഗണ്ഡ്, രാജസ്ഥാൻ, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് ബിജെപി ജയിക്കുമെന്ന വിശ്വാസം രവിശങ്കർ പ്രകടിപ്പിച്ചിരിക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലും ഇലക്ഷൻ തീയതി ഇന്നാണ് തീരുമാനിച്ചത്.
തീയതി പ്രഖ്യാപിക്കൽ വൈകിപ്പിചച്ച് ഇലക്ഷൻ കമ്മീഷൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗണ്ഡ് എന്നിവിടങ്ങളിൽ ബിജെപി ജയം ഉറപ്പിച്ചിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. മിസ്സോറാമിലും തെലങ്കാനയിലും ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ വിജയിക്കാൻ സാധിക്കൂ എന്നും കൂട്ടിച്ചേർത്തു. ഡിസംബർ പതിനൊന്നിനാണ് ഇലക്ഷൻ ഫലം പ്രഖ്യാപിക്കുന്നതെന്ന് മുഖ്യ ഇലക്ഷൻ കമ്മീഷണർ റാവത്ത് വ്യക്തമാക്കി.
