പ്രണയ ദിനം ആഘോഷിക്കുന്ന ആരെയെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാല്‍ അവരോട് കാമദേവന്‍റെ ദിവസം ആഘോഷിക്കുകയാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്.
ദില്ലി: പ്രണയ ദിനാശംസയില്‍ സംഘപരിവാറിനെ ട്രോളി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രണയ ദിനം ആഘോഷിക്കുന്ന ആരെയെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാല്‍ അവരോട് കാമദേവന്‍റെ ദിവസം ആഘോഷിക്കുകയാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്.
ഏറെ താമസിയാതെ തന്നെ തരൂരിന്റെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രമന്ത്രിയെത്തി. മുക്താര്‍ അബ്ബാസ് നഖ്‍വിയാണ് തിരിച്ചടിച്ചത്. ശശി തരൂര്‍ പ്രണയ ഗുരുവാണെന്നും പ്രണയ ദിനാഘോഷത്തെ എതിര്‍ക്കുന്നവരെ പ്രണയഗുരു നേരിടുമെന്നും മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു.
