സംസ്ഥാന ഭക്ഷ്യവകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാത്ത കേരളത്തേയും തമിഴ്നാടിനെയും കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ വിമര്‍ശിച്ചത്. അര്‍ഹരായവര്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ കിലോഗ്രാമിന് ഒരു രൂപ മുതല്‍ മൂന്ന് രൂപ വരെ നിരക്കില്‍ സബ്‌സിഡിയോട് കൂടി നല്‍കും. ഇല്ലെങ്കില്‍ നേരത്തേയുള്ള പൊതുവിതരണ സമ്പ്രദായപ്രകാരം മാത്രമേ ഭക്ഷ്യധാന്യം കിട്ടൂ. റേഷന്‍കാര്‍ഡും ആധാര്‍ കാ‍ര്‍ഡുമായി ബന്ധിപ്പിച്ച് റേഷന്‍ കടകളെ കമ്പ്യൂട്ടര്‍വത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. കേരളം പദ്ധതി നടപ്പിലാക്കാത്തതിനേയും ഭക്ഷ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തില്‍ 90 ശതമാനത്തിലേറെപേര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടായിട്ടും അത് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണെന്നും രാംവിലാസ് പാസ്വാന്‍ വിമര്‍ശിച്ചു.