വിശ്വാസത്തിന്‍റെ പേരില്‍ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആര്‍ക്കും അവകാശമില്ല
ദില്ലി: സ്ത്രീകളിലെ ചേലാകര്മ്മം വിലക്കണമെന്ന് സുപ്രീംകോടതി. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആര്ക്കും അവകാശമില്ലെന്ന് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീരഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാകില്ല.
ചേലാകര്മ്മം അനുശാസിക്കുന്ന മതാചാരങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ച് ചേലാകര്മ്മം അനുവദിക്കണമെന്ന ബോറ സമുദായത്തിലെ സ്ത്രീകളുടെ ആവശ്യത്തെ സുപ്രീംകോടതിയും കേന്ദ്രവും ഒരുപോലെ എതിര്ക്കുകയായിരുന്നു. കേസിൽ ജൂലായ് 16ന് വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.
