തിരയില്‍പെട്ടയാളെ രക്ഷിക്കാനിറങ്ങിയവരെല്ലാം തിരയില്‍ കുടുങ്ങി ആഞ്ഞടിക്കുന്ന തിരയില്‍ പിടിച്ച് നില്‍ക്കാനാവാതെ രക്ഷിക്കാന്‍ എത്തിയവരെല്ലാം കടലിലേയ്ക്ക് വീണു

തിരയില്‍പെട്ടയാളെ രക്ഷിക്കാനിറങ്ങിയാള്‍ തിരയില്‍പെട്ടു. അയാളെ രക്ഷിക്കാനിറങ്ങിയവരും അവര്‍ക്ക് പിന്നാലെ തിരയില്‍ കുടുങ്ങി. ഇംഗ്ലണ്ടിലെ റെഡ്കാര്‍ തീരത്ത് നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ആഞ്ഞടിക്കുന്ന തിരയില്‍ പിടിച്ച് നില്‍ക്കാനാവാതെ രക്ഷിക്കാന്‍ എത്തിയവരെല്ലാം കടലിലേയ്ക്ക് വീണു.

കരയില്‍ നിന്ന് കടലിലേയ്ക്ക് നിര്‍മിച്ച പടിയിലിരിക്കുകയായിരുന്ന യുവാവിനെയാണ് ആദ്യം തിരയെടുത്തത്. യുവാവിനെ രക്ഷിക്കാന്‍ എത്തിയയാളും അയാള്‍ക്ക് പിന്നാലെ എത്തിയയാളും കടലില്‍ പെട്ടു. കൂടുതല്‍ ആളുകള്‍ വീശിയടിക്കുന്ന തിരയില്‍പെട്ട് പിടിച്ച് നിക്കാന്‍ കഴിയാതെ വലഞ്ഞതോടെ കരയില്‍ നിന്നവര്‍ക്ക് കടലില്‍ ഇറങ്ങി സഹായിക്കാനും കഴിയാത്ത സ്ഥിതിയായി.

കോസ്റ്റ് ഗാര്‍ഡെത്തി കയറും ലൈഫ് ട്യൂബും നല്‍കിയിട്ടും ആഞ്ഞടിക്കുന്ന തിര വെല്ലുവിളിയായി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇവരെ കരയ്ക്കെത്തിക്കാന്‍ സാധിച്ചത്.