സിബിന്‍,അമല്‍,വിശാഖ് എന്നിവരാണ് ചന്തവിളക്കു സമീപം മോഷണം നടത്തുന്നതിനിടെ പിടിയിലായത്. മൂവര്‍ക്കും 18 വയസ്സാണ്. 

പൊലീസ് പറയുന്നത്: ബൈക്കില്‍ കറങ്ങി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിയാണ് സംഘം മാല മോഷ്ടിക്കുന്നത്.ഇന്നലെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി ഹെല്‍മറ്റ് ധരിച്ചാണ് സംഘം മോഷണം നടത്തിയത്.

സ്വര്‍ണ്ണം വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് ഗോവയില്‍ ടൂര്‍ പോവാറാണ് പതിവ്. കാര്യവട്ടം,ബാലരാമപുരം , എന്നിവിടങ്ങളില്‍ മാല മോഷ്ടിച്ചതും ഇവരാണ്. മുന്‍പ് കഞ്ചാവ് വിറ്റ കേസില്‍ ഇവരെ അരുവിക്കര പോലീസ് പിടി കൂടിയിരുന്നു.സ്‌കൂളില്‍ കംപ്യൂട്ടര്‍ മോഷണത്തിലും ഇവര്‍ പ്രതികളാണ്.