തൃശൂര്‍: ചാലക്കുടിയില്‍ ആറാട്ടിന് കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞോടി.ആനപ്പുറത്തുണ്ടായിരുന്
തൃശൂര്‍ ചാലക്കുടിയയ്ക്ക് സമീപം പോട്ട ധർമ ശാസ്താ ക്ഷേത്രത്തിലെ ആറാട്ടിനായി ആറങ്ങാലി കടവിലേക്ക് പോകവെ പോട്ട സിഗ്നലിൽ വെച്ചാണ് മാവേലിക്കര ശ്രീകണ്ഠൻ എന്ന ആന ഇടഞ്ഞോടിയത്. പ്രധാന റോഡില്‍ നിന്ന് തൊട്ടടുത്തുളള പാടത്തേക്ക് ഓടുന്നതിനിടെ രണ്ടു മതിലുകള്‍ തകര്‍ത്തു.
ഒരു മാവും മറിച്ചിട്ടു.റോഡിൻറെ വശത്തിരുന്ന ഇരുചക്രവാഹനവും ചവിട്ടി വീഴ്ത്തി. ആനപുരത്തിരുന്ന ശാന്തി വിജീഷ് നിലത്തു വീണു.ഇയാളെ തൊട്ടടുതതുളള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മദപ്പാടിൻറെ യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ലെന്ന് പാപ്പാൻ ഉണ്ണി പറഞ്ഞു.പോട്ട സിഗനലൂടെ കടന്ു പോയ ആംബുലൻസിൻറെ ശബ്ദം കേട്ട് ആൻ വിരണ്ടതാകാമെന്നാണ് നിഗമനം.
