തൃശൂര്‍: രാഹുൽ ഗാന്ധി സന്ദർശിച്ച ചാലക്കുടിയിലെ വിആര്‍ ക്യാന്പിലെ അന്തേവാസികളോട് ഒഴിഞ്ഞുപോകാൻ നിർബന്ധിക്കുന്നതായി പരാതി. ബന്ധു വീടുകളിലേക്കോ വാടക വീടുകളിലേക്കോ മാറാൻ നഗരസഭ അധികൃതർ നിർബന്ധിക്കുന്നുവെന്നാണ് ആരോപണം.

സർവതും നഷ്ടപ്പെട്ട് ക്യാന്പിൽ കഴിയുന്ന മുപ്പതോളം കുടുംബങ്ങളോടാണ് അധികൃതരുടെ ക്രൂരത.മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്യാന്പ് പ്രവർത്തിക്കുന്നത്. പ്രദേശത്തെ നിരവധി പരിപാടികൾ നടക്കുന്ന കെട്ടിടം ക്യാന്പായതോടെ വരുമാനം നഷ്ടമായി.

പടിഞ്ഞാറേ ചാലക്കുടി,വെട്ടുകടവ്, കൂടപ്പുഴ എന്നീ പ്രദേശങ്ങളിലെ ആളുകളാണ് ഇവിടെയുള്ളത്. എന്നാൽ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് നഗരസഭയുടെ വിശദീകരണം. ആരും പോകേണ്ടി വരില്ലെന്നും വേണ്ടി വന്നാൽ ക്യാന്പ് മറ്റൊരിടത്തേക്ക് മാറ്റുമെന്നുമാണ് റവന്യൂ അധികൃതർ പറയുന്നത്.