പ്രളയത്തിൽ തകർന്ന ചാലക്കുടി താലൂക്ക് ആശുപത്രിക്ക് ആശ്വാസമായി ദേശീയ അംഗീകാരം. 98.07 ശതമാനം മാർക്കോടെയാണ് ആശുപത്രി രാജ്യത്തെ മികച്ച ആതുരാലയങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും ആശുപത്രി അധികൃതർ നേട്ടം ആഘോഷിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ അംഗീകാരം മൂന്ന് വർഷത്തേക്കാണ് പ്രാബല്യത്തിലുണ്ടാവുക. ഇക്കാലയളവിൽ ഗുണമേന്മ നിലനിർത്താൻ ഒരു ബെഡിന് 10000 രൂപ വീതം ആശുപത്രിക്ക് ലഭിക്കും. 187 ബെഡ്ഡുള്ള ആശുപത്രിക്ക് കിട്ടുക 18 ലക്ഷത്തിലധികം രൂപ. കൂടുതൽ തുക കേന്ദ്ര സർക്കാരിൽ നിന്നും നേടിയെടുക്കാനും പുതിയ അംഗീകാരം സഹായിക്കും.
ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്ന NQAS പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടന്നത്.ജൂലൈ മുപ്പത് മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള തീയതികളിലാണ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ചത്.
മാലിന്യ നിർമ്മാജ്ജനം, അണുനശീകരണം,ജീവനക്കാരുടെ മികവ് തുടങ്ങി വിവിധ കാര്യങ്ങൾ പരിശോധിച്ചാണ് NQAS പ്രകാരം മികച്ച ആശുപത്രിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമാണ് അംഗീകാരം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ കത്ത് സൂപ്രണ്ടിന് ലഭിച്ചത്. കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും ആശുപത്രി ജീവനക്കാർ നേട്ടം ആഘോഷിച്ചു.