തൃശൂര്‍: തൃശൂരില്‍ ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ കൊലപ്പെടുത്തിയ സംഭവം ക്വട്ടേഷനെന്ന് പോലീസ്. റിയല്‍എസ്റ്റേറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കൊടുത്ത ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ചാലക്കുടി പരിയാരത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഒരു് പ്രമുഖ അഭിഭാഷകനിലേക്കും അന്വേഷണം നടക്കുന്നുവെന്നാണ് സൂചന.
