തിരൂര്‍: തിരൂര്‍ ചമ്രവട്ടം റെഗുലേറ്റര്‍ പാലത്തിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതര്‍ പ്രശ്‌നത്തോട് മുഖം തിരിക്കുന്നുവെന്ന പരാതിയിലാണ് യാത്രികരും നാട്ടുകാരും. അതേസമയം അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് ജലസേചനവകുപ്പാണെന്നാണ് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി കെടി ജലീലിന്റെ വിശദീകരണം.

കണ്ടെയ്‌നറുകളടക്കമുള്ള ഭാരവാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്ന കോഴിക്കോട് - എറണാകുളം തീരദേശപാതയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ചമ്രവട്ടം റഗുലേറ്റര്‍ ബ്രിഡ്ജ്. ഇരുഭാഗത്തുനിന്നും പാലത്തിലേക്ക് കടക്കുന്ന ഭാഗത്തെ റോഡിന്റെ അവസ്ഥ.

സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം ഇപ്രകാരം. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ ഉത്തരവാദിത്വം പൊതുമരാമത് വകുപ്പിനല്ല. ജലസേചനവകുപ്പിനാണ്. പ്രശ്‌നത്തിലപെടേണ്ടത് അവരാണ്. ജലസേചനവകുപ്പ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റീടാറിംഗ് നടത്തുമ്പോഴേക്കും മാസങ്ങള്‍ കഴിയും. അതുവരെ ഈ കുഴിയക്കാനുള്ള ഉത്തരവാദിത്വമെങ്കിലും അധികൃതര്‍ കാണിക്കണം.