നേരിടാന്‍ ആരോഗ്യവകുപ്പ് സജമായിരിക്കുമെന്നും മന്ത്രി
കോഴിക്കോട്: അടുത്ത വര്ഷവും സംസ്ഥാനത്ത് നിപാ വൈറസ് ബാധ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അത് നേരിടാന് ആരോഗ്യവകുപ്പ് സജമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയവര്ക്ക് കോഴിക്കോട് പൗരാവലി ഒരുക്കിയ അനുമോദന ചടങ്ങില് സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോടും മലപ്പുറവും ഇനി നിപ രഹിത ജില്ലകള്
തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ രഹിത ജില്ലകളായി പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് പ്രഖ്യാപനം നടത്തിയത്. നിപ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രവര്ത്തിച്ചവര്ക്കുള്ള സംസ്ഥന സര്ക്കാറിന്റെ ആദരിക്കല് ചടങ്ങിലായിരുന്നു പ്രഖ്യാപനം.
നിപ രോഗിയെ സുശ്രൂഷിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനി അടക്കം 18 പേരുടെ മരണത്തിന് കാരണമായ നിപ വൈറസ് ബാധയില് നിന്നും കോഴിക്കോട് മലപ്പുറം ജില്ലകള് മുക്തമായി. ജൂലൈ പകുതിവരെ നിരീക്ഷണവും കരുതലും തുടരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപിച്ചതിന് 15 ദിവസം മുന്നേതന്നെ നിപ ഭീതിയില് നിന്നും മുക്തമായെന്നത് ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവര്ത്തനത്തിന്റെ വിജയം തന്നെയാണ്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു നിപ ഏറ്റവും രൂക്ഷമായി ബാധിച്ചത്. നിപ മുക്തമായി പ്രഖ്യാപനം വന്നെങ്കിലും രോഗകാരിയായ വൈറസിന്റെ ഉറവിടം കണ്ടെത്താന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് ആശങ്കയൊഴിയാതെ നില്ക്കുന്നു.
നിപ്പ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രവര്ത്തിച്ചവര്ക്കുള്ള സംസ്ഥാന സര്ക്കാരിന്റെ ആദരം കോഴിക്കോട് നടന്ന ചടങ്ങില് വിതരണം ചെയ്തു. രോഗിയെ ചികില്സിക്കുന്നതിനിടെ നിപ ബാധയേറ്റ് മരിച്ച പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്കുള്ള ആദരം ഭര്ത്താവ് സജീഷ് ഏറ്റുവാങ്ങി. മികച്ച സേവനം കാഴ്ചവെച്ച ഡോക്ടര്മാര്ക്കുള്ള സംസ്ഥാന സര്ക്കാര് അവാര്ഡുകളും ചടങ്ങില് വിതരണം ചെയ്തു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്, എ.കെ.ശശീന്ദ്രന്, ജനപ്രതിനിധികള്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
