ക്രൊയേഷ്യയെ കൂടാതെ ഐസ്‌ലന്‍ഡ്, നൈജീരിയ ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്‌ക്കൊപ്പം.
മോസ്കോ: അര്ജന്റീനയ്ക്ക് ലോകകപ്പ് നോക്കൗട്ട് റൗണ്ടില് പ്രവേശിക്കണമെങ്കില് മറ്റു ടീമുകള് കനിയണം. ക്രൊയേഷ്യയെ കൂടാതെ ഐസ്ലന്ഡ്, നൈജീരിയ ടീമുകളാണ് ഗ്രൂപ്പ് ഡിയില് അര്ജന്റീനയ്ക്കൊപ്പം. രണ്ട് മത്സരങ്ങള് പൂര്ത്തിയാക്കിയ അര്ജന്റീനയ്ക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്.
ഐസ്ലന്ഡിനെതിരേ സമനില നേടിയതിന്റെ ഒരു പോയിന്റ് മാത്രമാണ് മെസിക്കും സംഘത്തിനുമുള്ളത്. ഇന്ന് നടക്കുന്ന നൈജീരിയ- ഐസ്ലന്ഡ് മത്സരം സാംപൗളിയുടെ കുട്ടികള്ക്ക് നിര്ണായാകമാണ്. ഇനിയുള്ള സാധ്യതകള് ഇങ്ങനെ.
ഇന്ന് നൈജീരിയ ഐസ്ലന്ഡിനെ തോല്പ്പിച്ചാല് മൂന്ന് പോയിന്റോടെ ആഫ്രിക്കകാര് ഗ്രൂപ്പില് രണ്ടാമതെത്തും. അതോടെ ഐസ്ലന്ഡും അര്ജന്റീനയും ഒരു പോയിന്റില് തന്നെ നില്ക്കും. ഇനി ഐസ്ലന്ഡാണ് വിജയിക്കുന്നതെങ്കില് നൈജീരിയ പുറത്താവും. നാല് പോയിന്റോടെ ഐസ്ലന്ഡ് രണ്ടാമതെത്തും. അര്ജന്റീന മൂന്നാം സ്ഥാനത്ത് നില്ക്കും. ഇരുവരും സമനിലയില് പിരിഞ്ഞാല് ഐസ്ലന്ഡ് രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്ക്കും.
ഗ്രൂപ്പിലെ അവസാന മത്സരങ്ങള് നിര്ണായകമാവും. അര്ജന്റീന നൈജീരിയയെ തോല്പ്പിച്ചാലും സാധ്യതകള് കടക്കാന് പ്രയാസമാകും. ക്രൊയേഷ്യ ഐസ്ലന്ഡിനെ തോല്പ്പിക്കണം. അങ്ങനെ വന്നാല് ഐസ്ലന്ഡിന് പരമാവധി നേടാന് കഴിയുന്ന പോയിന്റ് നാലില് ഒതുങ്ങും. അവസാന മത്സത്തില് നൈജീരിയക്കെതിരേ അര്ജന്റീന വലിയ മാര്ജിനില് വിജയിക്കുകയും ചെയ്താല് നീലപ്പടയ്ക്ക് പ്രീ ക്വാര്ട്ടറില് കടക്കാം.
