യൂട്യൂബില്‍ ഒരുപാട് കാഴ്ച്ചക്കാരെ സൃഷ്ടിച്ച ചാന്ദ് നവാബിന്റെ വീഡിയോ സല്‍മാന്‍ ഖാന്‍ ചിത്രം ബജ്‌റംഗീ ബായ്ജാനില്‍ നവാസുദ്ദീന്‍ സിദ്ധീഖി പുനരാവിഷ്‌കരിച്ചിരുന്നു.
പത്ത് വര്ഷം മുന്പ് യൂട്യൂബിലൂടെ ലോകത്തെ ചിരിപ്പിച്ച പാകിസ്താനി റിപ്പോര്ട്ടറെ ഓര്മയില്ലേ...? റെയില്വേ സ്റ്റേഷനില് വാര്ത്ത ശേഖരിക്കാനെത്തിയ ചാന്ദ് നവാബ് എന്ന മാധ്യമപ്രവര്ത്തകന് നീങ്ങുന്ന തീവണ്ടി പശ്ചാത്തലമാക്കി സൈന് ഓഫ് ചെയ്യാന് നടത്തിയ പരിശ്രമം അന്ന് സോഷ്യല് മീഡിയകളില് വൈറലായിരുന്നു.
ഒന്നെങ്കില് പറയേണ്ട വാചകം ചാന്ദ് നവാബ് തെറ്റിക്കും, അല്ലെങ്കില് പുള്ളി വാചകം ശരിരായി പറയുമ്പോള് ആരെങ്കിലും ക്യാമറയ്ക്ക് മുന്നിലൂടെ കടന്നു പോവും. യൂട്യൂബില് ഒരുപാട് കാഴ്ച്ചക്കാരെ സൃഷ്ടിച്ച ഈ വീഡിയോ സല്മാന് ഖാന് ചിത്രം ബജ്റംഗീ ബായ്ജാനില് പുനരാവിഷ്കരിച്ചതോടെ എവര്ഗ്രീന് ഹിറ്റായി മാറി.
എന്തായാലും വര്ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നവാബ് തിരിച്ചെത്തിയിരിക്കുകയാണ്. ഇക്കുറി കറാച്ചിയിലെ ഒരു പാന് കടയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്ട്ടാണ് നവാബിന്റെ കൈയീന്ന് പോയത്.
