തൃണമൂൽ കോൺ‌ഗ്രസിന്റെ തൊപ്പിയിലെ പൊൻതൂവലായിരിക്കും ചന്ദൻ മിത്ര ഇപ്പോൾ അദ്ദേഹം ദില്ലിയിലെ പയനിയർ പത്രത്തിന്റെ എഡിറ്ററാണ്
കൊൽക്കത്ത: മുതർന്ന ബിജെപി നേതാവും രണ്ട് തവണ രാജ്യസഭാ നിയമോപദേഷ്ടാവുമായിരുന്നു ചന്ദൻ മിത്ര ബിജെപിയിൽ നിന്ന് രാജി വച്ചു. തൃണമൂൽ കോൺഗ്രസിൽ ചേരാനുള്ള ഒരുക്കത്തിലാണ് ചന്ദൻ മിത്ര എന്ന് അഭ്യൂഹമുണ്ട്. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്റെ റാലി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പശ്ചിന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയുടെ ഹൃദയഭാഗമായ വിക്ടോറിയ ഹൗസിനേ സമീപത്തായി 1993 ൽ നടന്ന വെടിവയ്പ്പിന്റെ ഓർമ്മയ്ക്കായിട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ചന്ദൻ മിത്രയുടെ വരവ് തൃണമൂൽ കോൺഗ്രസിന് ഗുണകരമായി ഭവിക്കാമെന്ന് രാഷ്ട്രീയ വൃത്താന്തങ്ങൾ പറയുന്നു.
മാധ്യമപ്രവർത്തകനായിട്ടാണ് ചന്ദന് മിത്ര തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇപ്പോൾ അദ്ദേഹം ദില്ലിയിലെ പയനിയർ പത്രത്തിന്റെ എഡിറ്ററാണ്. തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ പേർ പാർട്ടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് പാർട്ടി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്തായാലും തൃണമൂൽ കോൺഗ്രസിന്റെ തൊപ്പിയിലെ പൊൻതൂവലായിരിക്കും ചന്ദൻ മിത്ര എന്ന് രാഷ്ട്രീയ വൃത്താന്തങ്ങൾ പറയുന്നു. ബിജെപിയിലെ നരേന്ദ്ര മോദി- അമിത്ഷാ കൂട്ടുകെട്ടിൽ ചന്ദൻ മിത്ര അസ്വസ്ഥനായതാണ് രാജിക്ക് കാരണമായതെന്നാണ് അഭ്യൂഹങ്ങൾ. തന്റെ രാജിക്കത്തിലും അദ്ദേഹം ഇത് വ്യക്തമാക്കിയിട്ടുണ്ട്.
