വൈകിട്ട് 7 ന് ആണ് സംഭവം.
ആലപ്പുഴ: ചന്തിരൂര്‍ സെലക്റ്റ് തിയേറ്ററില്‍ തീപിടുത്തം. വൈകിട്ട് 7 ന് ആണ് സംഭവം. ഓല മേഞ്ഞ തീയറ്റര്‍ കുറെ നാളായി അടഞ്ഞു കിടക്കുകയായിരുന്നു. പ്രൊജക്ടര്‍ റൂമില്‍ നിന്നും തീ പടര്‍ന്ന് പിടിച്ചതാകാമെന്ന് സംശയിക്കുന്നു. ഉണങ്ങിയ ഓലയിലേക്ക് തീ പടര്‍ന്നതോടെ പ്രദേശമാകെ പുക നിറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
