ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളുടെ ആത്മഹത്യ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍.
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളുടെ ആത്മഹത്യ പൊലീസ് മര്ദ്ദനത്തെത്തുടര്ന്നെന്ന് ബന്ധുക്കള്. പരാതി പരിശോധിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. സംഭവത്തില് ബന്ധുക്കളുടെ മൊഴിയെടുത്തു.
വിഷം കഴിച്ചാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികള് ആത്മഹത്യ ചെയ്തത്. സ്വര്ണ്ണപ്പണിക്കാരായ സുനി കുമാര്, രേഷ്മ എന്നിവരാണ് മരിച്ചത്. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്ണ്ണത്തില് തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്.
