മോശമായ കാലവസ്ഥ കാരണം എറണാകുളം കോട്ടയം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു കനത്ത മഴയിലും കാറ്റിലും ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്
കോട്ടയം: മോശമായ കാലവസ്ഥ കാരണം എറണാകുളം കോട്ടയം ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിലും കാറ്റിലും ട്രാക്കില് മരം വീണതിനെ തുടര്ന്നാണ് ട്രെയിന് ഗതാഗതം തടസ്സപ്പെട്ടത്. വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള് വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടതോടെ ട്രെയില് ഗതാഗതം താറുമാറായി.
സംസ്ഥാനത്തെ നാലു ജില്ലകളില് ഇടിമിന്നലും കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയെന്നു കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറ്റുമാനൂര് – വൈക്കം റോഡ് സ്റ്റേഷനുകള്ക്കിടയില് വൈദ്യുതിബന്ധം നിലച്ചതോടെ വിവിധ ട്രെയിനുകള് ഏറ്റുമാനൂരിലും പിറവം റോഡിലുമായി പിടിച്ചിടേണ്ടി വന്നു.
വേണാട് എക്സ്പ്രസ് കൂടാതെ, കൊച്ചുവേളി – ബിക്കാനിയര് എക്സ്പ്രസ് ഏറ്റുമാനൂരിലും നാഗര്കോവില് – കോട്ടയം പാസഞ്ചര് ചങ്ങനാശ്ശേരിയിലും ഏറെനേരം പിടിച്ചിട്ടു.
ശനിയാഴ്ച വൈകിട്ടായതിനാല് ട്രെയിനുകളില് നല്ല തിരക്കായിരുന്നു. സ്റ്റേഷനുകളില് നിന്നകലെ വിജനമായ സ്ഥലത്തു ട്രെയിന് നിര്ത്തിയിട്ടതു മൂലം യാത്രക്കാര്ക്കു പുറത്തിറങ്ങാനുമായില്ല.
