കൊല്‍ക്കത്ത: ഏറെ വിദേശികള്‍ എത്തുന്ന കൊല്‍ക്കത്തയിലെ മദര്‍ ഹൗസ് (മദര്‍ തെരേസയുടെ സന്യാസിനി സമൂഹമായ മിഷണറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനം) ആക്രമിക്കാന്‍ പദ്ദതിയിട്ടതിന് ഐഎസ്ഐഎസ് ഭീകരനെതിരെ കേസ്. ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന മൊഹമ്മദ് മൂസ എന്നയാള്‍ക്കെതിരെയാണ് കൊല്‍ക്കത്തയിലെ എന്‍ ഐ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മദര്‍ ഹൗസില്‍ എത്തുന്ന വിദേശീയരെയാണ്, മൊഹമ്മദ് മൂസ ലക്ഷ്യമിട്ടിരുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അമേരിക്കയിലെ ഓര്‍ലാന്‍ഡോ, ഫ്രാന്‍സിലെ നീസ് എന്നിവിടങ്ങളില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് മൊഹമ്മദ് മൂസ, കൊല്‍ക്കത്തയില്‍ പദ്ദതിയിട്ടതെന്നാണ് വിവരം. മദര്‍തെരേസയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന മദര്‍ഹൗസില്‍, വിദേശികള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് ദിവസവും സന്ദര്‍ശിക്കുന്നത്. ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജമാഅത്ത് ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയുമായി അടുത്ത ബന്ധമുള്ള മൊഹമ്മദ് മൂസ എന്നയാള്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് അറസ്റ്റിലായത്. ബംഗ്ലാദേശിലെയും അമേരിക്കയിലെയും അന്വേഷണസംഘങ്ങള്‍ ഇന്ത്യയിലെത്തി മൊഹമ്മദ് മൂസയെ ചോദ്യം ചെയ്തിരുന്നു.
കൊല്‍ക്കത്തയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരനെതിരെ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
