തിരുവനന്തപുരം: ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി നടപടി വിവാദത്തിലേക്ക്. ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസിനെ കുറിച്ച് യുഎഇ പൗരൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ വാര്‍ത്താ സമ്മേളനം നാളെ നടക്കാനിരിക്കെയാണ് വാർത്ത വിലക്കി തിരുവനന്തപുരം പ്രസ്ക്ലബിനും മാധ്യമ സ്ഥാപനങ്ങൾക്കും കോടതി നോട്ടീസയച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍കളോ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് കരുനാഗപ്പളളി സബ്കോടതിയുടെ ഉത്തരവ്. ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസ് കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.