തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചു. തന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി വന്നതെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യന്ത്രി ഗവര്‍ണറുമായി ചര്‍ച്ചചെയ്തു.