കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി നിപയുടെ പശ്ചാത്തലത്തില്‍ എയിംസിന്‍റെ ആവശ്യകത കൂടിയതായും മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി. നീതി ആയോഗ് ഭരണ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയിംസിന്‍റെ ആവശ്യകത കൂടിയതായി മുഖ്യമന്ത്രി പറഞ്ഞു. എയിംസിന്‍റെ ആവശ്യകതയോടൊപ്പം റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം റബറിന് കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.