പരിശീലക സ്ഥാനത്തുനിന്ന് കോന്‍റെയെ പുറത്താക്കി

ചെല്‍സി: ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി പരിശീലകന്‍ അന്‍റോണിയോ കോന്‍റെയെ പുറത്താക്കി. പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനവും ക്ലബ്ബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയുമാണ് നടപടിക്ക് കാരണം. 

ഇറ്റാലിയന്‍ പരിശീലകന്‍ മൗറീഷ്യോ സരി പുതിയ കോച്ചാകുമെന്നാണ് സൂചന. 2017ലെ പ്രീമിയര്‍ ലീഗ് കിരീടവും എഫ്എ കപ്പ് വിജയവുമാണ് ചെൽസിയിൽ കോന്‍റെയുടെ പ്രധാന നേട്ടങ്ങള്‍.