കെവിന്‍റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍ ശരി വയ്ക്കുന്നതാണ് ഇന്ന് പുറത്തുവന്ന രാസപരിശോധനാ ഫലവും.

കോട്ടയം: കെവിന്‍റേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ച് രാസ പരിശോധനാഫലം. ശരീരത്തില്‍ ‍മദ്യത്തിന്‍റെ അംശം ഉണ്ടായിരുന്നതായും ഫോറൻസിക് പരിശോധനയില്‍ വ്യക്തമായി. ആരോഗ്യ വകുപ്പ് ഡയറക്ടർ നിയോഗിച്ച വിദഗ്ധരുടെ സംഘം നാളെ തെന്മലയിലെത്തി പരിശോധന നടത്തും.

കെവിന്‍റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍ ശരി വയ്ക്കുന്നതാണ് ഇന്ന് പുറത്തുവന്ന രാസപരിശോധനാ ഫലവും. കെവിന്‍റെ ശരീരത്തിലുണ്ടായിരുന്ന വെള്ളവും ചാലിയക്കരയാറ്റിലെ വെള്ളവും ഒന്നാണെന്ന് പരിശോധനയിൽ വ്യക്തമായി. രക്ത സാമ്പിളുകള്‍ പരിശോധിച്ചതിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. കെവിൻ വെള്ളം ചോദിച്ചപ്പോൾ പ്രതികൾ മദ്യം നൽകിയെന്ന് മൊഴികളുണ്ടായിരുന്നു.