ഉപതിരഞ്ഞെടുപ്പ് വൈകുന്നു; നിരാശയോടെ സ്ഥാനാര്‍ത്ഥികള്‍

First Published 27, Mar 2018, 6:35 PM IST
chengannur by election
Highlights
  • നിരാശയോടെ സ്ഥാനാര്‍ത്ഥികള്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം നീളുന്നതില്‍ ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് നിരാശ. തീയതി നീളാന്‍ കാരണം 
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആരോപണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനമുണ്ടെന്ന് പ്രഖ്യാപനം രാവിലെ വന്നപ്പോള്‍ തന്നെ ചെങ്ങന്നൂരിലെ എല്ലാ സ്ഥാനാര്‍ത്ഥികളും നഗരഹൃദയത്തിലെത്തിയിരുന്നു. ആത്മവിശ്വാസത്തോടെയായിരുന്നു സ്ഥാനാര്‍ത്ഥികളുടെ പ്രതികരണം. എന്നാല്‍ തീയതി പിന്നീടെന്ന അറിയിപ്പ് വന്നതോടെ ഇരുമുന്നണിസ്ഥാനാര്‍ത്ഥികളും നിരാശരായി. 

തെരഞ്ഞെടുപ്പ് വൈകിയത് ബാധിക്കുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പ്രതികരിച്ചത്. നേതാക്കളുമായി കൂടിയാലോചിച്ച് തുടര്‍ പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് തെരഞ്ഞ് വൈകാന്‍ കാരണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള ആരോപിച്ചു.
 

loader