വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തരംഗം.
ചെങ്ങന്നൂര്: വോട്ടെണ്ണല് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള് ചെങ്ങന്നൂരില് എല്ഡിഎഫ് തരംഗം. നഗ്നമായ വര്ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം, തിരിച്ചടി പരിശോധിക്കുമെന്നും ചെന്നിത്ത പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില് സജിചെറിയാന് 2353 വോട്ടിന്റെ ലീഡ് . ഇതിനിടെ ഫലം അപ്രതീക്ഷിതിമെന്ന് ഉമ്മന്ചാണ്ടി പ്രതികരിച്ചു.
അതേസമയം, മാണിയുടെ മനസ്സ് തനിക്കൊപ്പമെന്നും സജി ചെറിയാന് പ്രതികരിച്ചു. ശക്തി കേന്ദ്രങ്ങള് ഒന്നൊന്നായി കൈവിട്ടുപോയ യുഡിഎഫിന് സ്ഥാനാര്ത്ഥിയുടെ പഞ്ചായത്തിലും അടിതെറ്റി. യുഡിഎഫ് സ്ഥാനാര്ത്ഥിയായ ഡി വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിലും സജി ചെറിയാന് തന്നെ ലീഡ് നിലനിര്ത്തി.
