കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരാള്‍ മിസോറമില്‍ എന്ത് ചെയ്യാനെന്നും കോടിയേരി
ചെങ്ങന്നൂര്: ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്ണറായി ഇപ്പോള് നിയമിച്ചത് വെറും പണിഷ്മെന്റ് ട്രാന്സ്ഫര് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കുമ്മനത്തിന്റെ ഗവര്ണര് നിയമനത്തോടെ ചെങ്ങന്നൂരില് സേനാനായകനില്ലാത്ത അവസ്ഥയിലാണ് ബിജെപിയെന്നും കോടിയേരി പറഞ്ഞു. കേരളത്തില് ഒന്നും ചെയ്യാന് കഴിയാതിരുന്ന ഒരാള് മിസോറമില് എന്ത് ചെയ്യാനെന്നും കോടിയേരി ചോദിച്ചു.
ബിജെപിയിലെ ആഭ്യന്തര പ്രശ്നം അവസാനിപ്പിക്കാനാണ് കുമ്മനത്തിന്റെ പുതിയ നിയമനം. കുമ്മനത്തെ ഗവര്ണര് ആക്കിയത് കൊണ്ട് കേരളത്തിനോ ചെങ്ങന്നൂരിനെ ഒരു ഗുണവുമില്ല. വെറും 10 ലക്ഷം മാത്രം ജനസംഖ്യയുളള മിസോറമില് കുമ്മനത്തെ കൊണ്ട് ഭരണം പിടിക്കാമെന്ന ധാരണ ബി.ജെ.പിക്ക് വേണ്ട എന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
