ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാണെന്ന് തെളിഞ്ഞെന്ന് പിണറായി സര്‍ക്കാരിനുള്ള ജനങ്ങളുടെ അതിഗംഭീര പിന്തുണയുടെ വിളംബരമാണ് ജനവിധി

ചെങ്ങന്നൂര്‍: ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാണെന്ന് ചെങ്ങന്നൂർ ഫലത്തിലൂടെ തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനങ്ങളുടെ അതിഗംഭീര പിന്തുണയുടെ വിളംബരമാണ് ജനവിധി.

ജാതിമത വേർതിരിവുകൾക്കെല്ലാം അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ മുമ്പില്ലാത്ത വിധം ഇടതുപക്ഷത്തിനും സർക്കാരിനും ലഭിക്കുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്താമക്കുന്നത്. രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം വികസനതാത്പര്യം ജനങ്ങളെ ഒരുമിപ്പിക്കുകയാണ്. ജാതിമത വിലപേശലുകൾക്ക് പ്രസക്തിയില്ലാത്ത കാലം കേരളത്തിൽ പിറക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

കോൺഗ്രസിനെതിരെയും ശക്തമായ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ചെന്നിത്തലയുടെ വീടിന് ചുറ്റുമുള്ളവർ പോലും അദ്ദേഹത്തെ അംഗീകരിക്കുന്നില്ലെന്ന വസ്തുത വ്യക്തമായി. സ്വന്തം നാട്ടുകാർ പോലും വിശ്വസിക്കാത്ത അസത്യങ്ങൾ ഇനി പറയരുതെന്നും ചെന്നിത്തലയോട് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ കേരള ജനത ഒരിക്കലും അംഗീകരിക്കില്ലെന്ന വസ്തുത ഒരിക്കൽ കൂടി തെളിഞ്ഞെു. 
മാധ്യമങ്ങൾക്കെതിരെയും ശക്തമായ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. മാധ്യമങ്ങളുടെ വിധിതീർപ്പ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ഇപ്പോഴുണ്ടായതെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.