ചെങ്ങന്നൂർ‍ പോര്: 12 പദ്ധതികളുമായി സംസ്ഥാനസർക്കാർ

First Published 25, Mar 2018, 4:00 PM IST
Chengannur election cpm bjp congress
Highlights
  • ചെങ്ങന്നൂർ‍ പോര്: 12 പദ്ധതികളുമായി സംസ്ഥാനസർക്കാർ

ആലപ്പുഴ: ചെങ്ങന്നൂരിൽ ഇപ്പോൾ ഉത്ഘാടനമാമാങ്കമാണ്. വികസനപ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമായി മുന്നണികൾ മുന്നേറുകയാണ്.   ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ചെങ്ങന്നൂർ മണ്ഡലത്തിൽ വികസനപോരാട്ടം നടത്തുന്നത് സംസ്ഥാന സർക്കാരാണ്.

ശബരിമല ഇടത്താവളത്തിന് 10 കോടി, ഓരോ പഞ്ചായത്തിലേയും സ്കൂളുകൾക്ക് പ്രത്യേകസഹായം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ് , റോഡുകളുടേയും പാലങ്ങളുടേയും ഉദ്ഘാടനവുമായി മന്ത്രിമാർ‍ മണ്ഡലത്തിലെത്തുന്നു. എന്നാല്‍ ഇത് പ്രതിപക്ഷപാർട്ടികൾ പ്രചാരണം ആയുധമാക്കുകയാണ്

കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുപയോഗിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പ്രത്യേക തുക അനുവദിച്ചതെന്ന് ബിജെപി പ്രചരിപ്പിക്കുമ്പോൾ കോടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമമാണിതെന്നാണ് കോൺഗ്രസിന്റെ ചെറുത്ത് നിൽപ്പ്.
 

loader