പ്രളയത്തില്‍ അതീവ ഗുരുതരമായ സ്ഥിതിയില്‍ നില്‍ക്കുന്ന ചെങ്ങന്നൂരിലേക്ക് നേവി ടീം പത്ത് ബോട്ടുകളുമായി ഇപ്പോള്‍ എത്തി. അവരെ വിളിക്കേണ്ട നമ്പര്‍ 0477228538630, 9495003630,9495003640 എന്നീങ്ങനെയാണ്

ആലപ്പുഴ: പ്രളയത്തില്‍ അതീവ ഗുരുതരമായ സ്ഥിതിയില്‍ നില്‍ക്കുന്ന ചെങ്ങന്നൂരിലേക്ക് നേവി ടീം പത്ത് ബോട്ടുകളുമായി ഇപ്പോള്‍ എത്തി. അവരെ വിളിക്കേണ്ട നമ്പര്‍ 0477228538630, 9495003630,9495003640 എന്നീങ്ങനെയാണ്. നേരത്തെ തന്നെ കൂടുതല്‍ ബോട്ടുകള്‍ ചെങ്ങന്നൂരില്‍ വിന്യസിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.അതേ സമയം ചെങ്ങന്നൂരിലെ പാണ്ടനാട് സൈന്യം രക്ഷപ്രവര്‍ത്തനത്തിന് വേണ്ടി വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഇന്ന് രാത്രിയില്‍ സഹായം ലഭിച്ചില്ലെങ്കില്‍ പതിനായിരങ്ങള്‍ ചെങ്ങന്നൂരില്‍ മരിച്ച് വീഴുമെന്ന് എംഎല്‍എ സജി ചെറിയാന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിഭീതിതമായ സ്ഥിതിയാണ് ഇവിടെ. ഒരു ഹെലികോപ്ടര്‍ എങ്കിലും ഉടന്‍ സഹായത്തിനെത്തിച്ചേ മതിയാകൂ. അല്ലെങ്കില്‍ ആളുകള്‍ ഇവിടെ മരിച്ചു വീഴും എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.

നേവിയോട് ഏറെ വട്ടമായി ഹെലികോപ്ടറിന് വേണ്ടി അപേക്ഷിക്കുകയാണെന്നും സജി ചെറിയാന്‍ പറയുന്നു. നേവിയോട് ഒരു ഹെലികോപ്ടറെങ്കിലും അയ്ക്കാന്‍ നിങ്ങള്‍ പറയണം. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥാണ്. നിലയില്ലാതെ എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല.