മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, മമ്മൂട്ടി തുടങ്ങി സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.
കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു. അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, സംസ്ഥാനമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,ഡിസിസി അധ്യക്ഷന്‍മാന്‍, കെപിസിസി-കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവരും മമ്മൂട്ടി, എംജി ശ്രീകുമാര്‍ തുടങ്ങി കലാസാംസ്കാരികരംഗത്തെ പ്രമുഖരും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്.
