കേൾവിത്തകരാറും സംസാരിക്കാൻ പ്രയാസവുമുള്ള കുട്ടിയുടെ ശരീരത്തിൽ ലഹരി മരുന്നുകൾ കുത്തിവച്ച ശേഷമായിരുന്നു പീഡനം
ചെന്നൈ: ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എഫ്ഐആര്‍. കേൾവിത്തകരാറും സംസാരിക്കാൻ പ്രയാസവുമുള്ള കുട്ടിയുടെ ശരീരത്തിൽ ലഹരി മരുന്നുകൾ കുത്തിവച്ച ശേഷമായിരുന്നു പീഡനം. പ്രതികളില്‍ പലരും നീലചിത്രങ്ങള്‍ക്ക് അടിമകള്‍ ആയിരുന്നെന്നും എഫ് ഐആര്‍ വ്യക്തമാക്കുന്നു. ക്രൂരമായ പീഡനത്തില്‍ കുട്ടിയുടെ ശരീരത്തില്‍ നിരവധി തവണ മുറിവേറ്റെന്നും എഫ്ഐആര്‍ വിശദമാക്കുന്നു. കുട്ടിയെ വയറ്റിലടക്കം സിറിഞ്ചുകൊണ്ടു കുത്തിയ പാടുകളുണ്ട്. കേൾവിത്തകരാറും സംസാരിക്കാൻ പ്രയാസവുമുള്ള പന്ത്രണ്ടുകാരിയെ തുടർച്ചയായി ആറു മാസത്തോളമാണ് പീഡിപ്പിക്കപ്പെട്ടത്.
കേസിലെ പ്രധാന പ്രതിയായ ലിഫ്റ്റ് ഓപ്പറേറ്റര്‍ക്ക് മയക്കി കിടത്താന്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് നല്ല ധാരണയായിരുന്നുവെന്ന് പൊലീസ് വിശദമാക്കി. സെക്യൂരിറ്റി ഗാർഡ്, പ്ലംബർ, ലിഫ്റ്റ് ഓപ്പറേറ്റർ എന്നിവർ അറസ്റ്റിലായ പതിനേഴ് പേരിൽ ഉൾപ്പെടുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിനാല് പേർക്കെതിരെയാണ് പൊലീസ് ബലാത്സംഗ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ തന്നെയാണ് 7 മാസമായി പീഡിപ്പിച്ചിരുന്നത്. ആദ്യം ബലാത്സംഗം ചെയ്ത 66കാരനായ ലിഫ്റ്റ് ഓപ്പറേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ്, പ്ലംബര്‍ തുടങ്ങി 16 പേരോളം പല സമയങ്ങളിലായി കുട്ടിയെ ബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് നിരവധി തവണ ഭീഷണിപ്പെടുത്തിയാണ് മാസങ്ങളായി പ്രതികള്‍ പീഡനം തുടര്‍ന്നത്. പ്രതിസ്ഥാനത്തുള്ളവരിൽ കൂടുതലും അൻപതു വയസ്സിനു മുകളിലുള്ളവരാണ്.
