Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ പ്രസംഗം വര്‍ഗീയത ആളിക്കത്തിക്കാനെന്ന് ചെന്നിത്തല

അമിത് ഷായുടെ പ്രസംഗം വര്‍ഗീയത ആളിക്കത്തിയ്ക്കാനെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ മതേതര മനസ്സ് തകര്‍ക്കാനാണ് അമിത് ഷായുടേയും പിണറായി വിജയന്‍റേയും ശ്രമം. മുഖ്യമന്ത്രി പൗരാവകാശങ്ങളെ ദ്വംസിക്കുന്നു. മുഖ്യമന്ത്രിയുടെ ശരീരത്തിൽ സ്റ്റാലിന്‍റെ പ്രേതം കയറിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 
 

chennithala against amit sha
Author
kottayam, First Published Oct 27, 2018, 7:16 PM IST

 

കോട്ടയം: അമിത് ഷായുടെ പ്രസംഗം വര്‍ഗീയത ആളിക്കത്തിയ്ക്കാനെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ മതേതര മനസ്സ് തകര്‍ക്കാനാണ് അമിത് ഷായുടേയും പിണറായി വിജയന്‍റേയും ശ്രമം. മുഖ്യമന്ത്രി പൗരാവകാശങ്ങളെ ദ്വംസിക്കുന്നു. മുഖ്യമന്ത്രിയുടെ ശരീരത്തിൽ സ്റ്റാലിന്റെ പ്രേതം കയറിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം, അമിത് ഷായുടെ പ്രസ്താവന സുപ്രീം കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവന മൗലിക അവകാശങ്ങള്‍ക്കും എതിരാണ്. ബിജെപിയുടെ ദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്. സംഘപരിവാറിന്‍റെ ഉള്ളിലിരുപ്പാണ് പുറത്ത് വന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു. 

കണ്ണൂരിൽ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് എത്തിയ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരെയും ഇടത് സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ശരണം വിളിച്ചുകൊണ്ടാണ് ചെയ്തുകൊണ്ടുള്ള പ്രസംഗം അമിത് ഷാ തുടങ്ങിയത്. സുപ്രീംകോടതിയ്ക്കെതിരെ തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്നാണ് വിമര്‍ശിച്ചത്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ ഭീഷണി മുഴക്കി.

കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios