കൊച്ചി: തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സിപിഐ - സിപിഎം പോര് മുറുകുമ്പോള്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.

കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലും വിശ്വാസമില്ലാതായി മാറിയിരിക്കുന്നു. ഇങ്ങനെ വന്നാൽ ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നും ചെന്നിത്തല ചോദിച്ചു.