മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ചെന്നിത്തല

എറണാകുളം: ഉന്നത ഉദ്യോഗസ്ഥര്‍ സഹായികളായ പൊലീസുകാരെ അടിമപ്പണി ചെയ്യിക്കുന്നത് പ്രാകൃതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

സായുധസേന എഡിജിപി സുധേഷ് കുമാറിന്റെ വീട്ടില്‍ പൊലീസുകാരുകൊണ്ട് ദാസ്യപ്പണിയെടുപ്പിക്കുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെ എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി.വി രാജുവിന്‍റെ വീട്ടിലും പൊലീസുകാര്‍ക്ക് ദാസ്യപ്പണി.വീട്ടില്‍ ടൈല്‍സ് പതിക്കാന്‍ ക്യാംപ് ഫോളോവേഴ്സിനെ പി.വി രാജു നിയോഗിച്ചതായാണ് ആരോപണം. സംഭവം പുറത്തായതോടെപി.വി രാജുവിനെതിരെ പരാതി നല്‍കുമെന്ന് പൊലീസ് അസോസിയേഷന് വ്യക്തമാക്കിയിരിക്കുകയാണ്.