''133 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ 111 കോടിയെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ ഏതാണ് സത്യം ? ''

തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് ലഭിച്ച ദുരിതാശ്വാസ തുക ചെലവഴിച്ച കണക്ക് ചോദിച്ചതിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് ചെന്നിത്തല. പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ല. 133 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

എന്നാല്‍ 111 കോടിയെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതില്‍ ഏതാണ് സത്യമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. ദുരന്തം ഉണ്ടായപ്പോള്‍ രാഷ്ട്രീയം കണ്ടത് സിപിഎം ആണ്. ദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് തുക മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.