തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച വിവാദത്തില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം മുഴുവന്‍ വായിക്കാത്ത നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ പക്ഷപാതപരമായി ഗവർണർ പെരുമാറിയെന്നും സാമാന്യ മര്യാദയുടെ ലംഘനമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര സർക്കാരിന് എതിനായുള്ള ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടത് ഇത് ഗവർണറുടെ രാഷ്ട്രീയം വ്യക്തമാക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
വിഷയത്തില്‍ ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയായില്ലെന്നും ഇതൊന്നും മുഖ്യമന്ത്രി വായിച്ചില്ലേയെന്നും ചെന്നിത്തല ചോദിച്ചു. സി പി എമ്മിന് ഈ വിഷയത്തിൽ അഭിപ്രായമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ഗവർണർ വിളിച്ചാൽ മുട്ടു വിറച്ചു ഓടിചെല്ലുന്ന മുഖ്യമന്ത്രി യും സർക്കാരും ആണ് ഇവിടെ ഉള്ളതെന്നും നിയമസഭാ ചട്ടങ്ങൾ അനുസരിച്ചു വായിക്കാത്ത ഭാഗം പ്രസംഗത്തിന്റെ ഭാഗം ആകില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വിശദമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
