വനിതാ മതിലിന്‍റെ സംഘാടനത്തിനായി സർക്കാർ ഇറക്കിയ ഉത്തരവ് പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു.
തിരുവനന്തപുരം: വനിതാ മതിലിന്‍റെ സംഘാടനത്തിനായി സർക്കാർ ഇറക്കിയ ഉത്തരവ് പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു. പ്രതിപക്ഷ നേതാവിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ വനിതാ മതിലിന് പണം അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന് നിർദ്ദേശം നൽകിയ ഉത്തരവ് ചീഫ് സെക്രട്ടറി ഭേഗദതി ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴും സർക്കാർ പണം വിനിയോഗിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഉത്തരവ് പൂർണമായും പിൻവലിക്കണമെന്നാണ് ആവശ്യം. ഇന്ത്യന്‍ ഭരണഘടനയുടെ 27-ാം വകുപ്പിന്‍റെ നഗ്‌നമായ ലംഘനവും, ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കെതിരെയുളള വെല്ലുവിളിയുമാണ് ഉത്തരവെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കിയിരുന്നു.
