സ്ത്രീപീഡകർക്ക് മുഴുവൻ ക്ലീൻ ചിറ്റ് നൽകുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. വർഗീയ മതിൽ തീർക്കാതെ സിപിഎം സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നല്‍കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

പി കെ ശശിയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപീഡകർക്ക് മുഴുവൻ ക്ലീൻ ചിറ്റ് നൽകുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. വർഗീയ മതിൽ തീർക്കാതെ സിപിഎം സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നല്‍കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ലൈംഗിക പീഡ‍നപരാതിയിൽ ഷൊർണ്ണൂർ എം എൽ എ പി കെ ശശിയെ വെള്ള പൂശിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി കെ ശ്രീമതി വ്യക്തമാക്കി. ശശി തെറ്റുകാരനെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരില്ലെന്നും ഇപ്പോള്‍ പുറത്ത് വരുന്നത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും പി കെ ശ്രീമതി പറഞ്ഞു. 

ബ്രൂവറി വിഷയത്തില്‍ താനെഴുതിയ കത്ത് മറയാക്കി കൂടുതൽ ബ്രൂവറികൾ ആരംഭിക്കാനുള്ള നീക്കം ചെറുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ആഭ്യന്തര ഉൽപാദനം കൂട്ടണം എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.